മക്കയില്‍ സംഘര്‍ഷം; ആറുപേര്‍ അറസ്റ്റില്‍

clash in mecca three arrested

മക്ക: മക്കയിലുള്ള ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ആറു സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗംദി അറിയിച്ചു.

മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. പിക്കപ്പിലും ഫോര്‍വീല്‍ ജീപ്പിലും ലാന്റ്റോവര്‍ ജീപ്പിലും സംഘര്‍ഷ സ്ഥലത്തെത്തിയ യുവാക്കള്‍ പരസ്പരം കല്ലേറ് നടത്തുകയും അടിപിടിയിലേര്‍പ്പെടുകയുമായിരുന്നു. ഇതിനിടെ ലാന്റ്റോവര്‍ ജീപ്പിന്റെ മുന്‍വശത്തും പിന്‍വശത്തും മറ്റു രണ്ടു കാറുകള്‍ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഇതിനു ശേഷം പിക്കപ്പ് ഡ്രൈവറും ഫോല്‍വീല്‍ ജീപ്പ് ഡ്രൈവറും സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നു.

ലാന്റ്റോവര്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ നിലനിന്ന മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഒരാള്‍ക്ക് മര്‍ദനമേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ യുവാവ് തന്റെ മറ്റു ബന്ധുക്കളുടെ സഹായം തേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്പരം കല്ലേറു നടന്നത്.

Six people have been arrested in connection with the clash that took place in Batha Quraish in Mecca.