റിയാദ്: സൗദിയില്‍ പകര്‍പ്പവകാശ ലംഘനങ്ങളും, പേറ്റന്റ്, ലോഗോ നിയമലംഘനങ്ങളും കണ്ടെത്താന്‍ പരിശോധന നടത്തി. പരിശോധനയില്‍ പകര്‍പ്പാവകാശ ലംഘനം നടത്തിയ എഴുപത്തിയേഴ് വെബ്സൈറ്റുകളും ബ്ലോക് ചെയ്തു. പതിനായിരത്തിലേറെ ഉത്പന്നങ്ങള്‍ പിടികൂടി. സൗദിയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയും പൊതു സുരക്ഷാ വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാന പരിശോധനകള്‍. അതേസമയം അനധികൃത മാര്‍ഗത്തിലൂടെ ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കണ്ടെത്തിയ സ്ഥാപനങ്ങളും അതോറിറ്റി പിഴ ഈടാക്കി താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്.
സൗദി നിയമം പ്രകാരം മറ്റൊരു സ്ഥാപനത്തിന്റെ രജിസ്റ്റര്‍ ചെയ്ത ലോഗോ ഉപയോഗിക്കുന്നതും പേറ്റന്റ് നിയമ ലംഘനവും കുറ്റകരമാണ്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കും ഈ നിയമം ബാധകമാവും. ഇവ ലംഘിച്ചതിന് 11,620 ഉത്പന്നങ്ങള്‍ മന്ത്രാലയം പിടിച്ചെടുത്തു. വ്യാജ പേരില്‍ എത്തിച്ച ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കന്പ്യൂട്ടര് പ്രോഗ്രാമുകളും ഇതില്‍ പെടും. പകര്‍പ്പാവകാശം ലംഘിച്ച റെക്കോര്‍ഡിങ്ങുകള്‍, പുസ്തകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.