റിയാദ്: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,552 ആളുകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ സൗദിയില്‍ 27,011 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച എട്ട് പേര്‍ മരണപ്പെട്ടു.
ജിദ്ദയിലും ദമ്മാമിലും ഓരോ സ്വദേശികളും മക്കയില്‍ മൂന്നും റിയാദ്, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും വിദേശികളുമാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 32 നും 84 നും ഇടയില്‍ പ്രായമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതുതായി സ്ഥിരീകരിച്ച രോഗികളില്‍ 84 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഇതില്‍ 81 ശതമാനം വിദേശികളാണ്. കുട്ടികള്‍ രണ്ട് ശതമാനം മാത്രമാണുള്ളത്. 369 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ള 22693 പേരില്‍ 139 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുള്ള അല്‍ ആലി പറഞ്ഞു. മക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ചു 78 പേരാണ് മരണപ്പെട്ടത്.
പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നവര്‍, ജിദ്ദ 245, മക്ക 221, മദീന 139, റിയാദ് 109, ജുബൈല്‍ 156, ദമ്മാം 150, ബേഷ് 111, സഫ്വാ 109, തായിഫ് 68, അല്‍ഖോബാര്‍ 66, ഹൊഫൂഫ് 55, ദഹ്‌റാന്‍ 32, സുല്‍ഫി 12. അല്‍ മജ്രറിദ 17, അല്‍ഖര്‍ജ് 10, അല്‍ബാഹ 10, ഖുറയാത് 7, ഖതീഫ് 5, നാരിയ 6, ബിഷ 5, യാമ്പു 4, ബുറൈദ 3 ദിരിയ്യ 3 എന്നിങ്ങനെയാണ്.
corona eight death in saudi arabia, 1552 new patients