റിയാദ്: അഞ്ച് പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ സൗദിയില്‍ കോവിഡ് 19 ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 52 ആയി. രോഗബാധിതരുടെ എണ്ണം 4033 കടന്നു. ഇന്ന് മാത്രം 382 പേര്‍ക്കാണ് സൗദിയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.
ഇതില്‍ 131 പേര്‍ മക്കയിലാണ്. 720 പേര്‍ക്ക് രോഗം സുഖം പ്രാപിച്ചു. മദീനയില്‍ 95, റിയാദ് (76), ജിദ്ദ (50), ദമ്മാം (15), യാമ്പു (05), സബിത് അല്‍അലയ (03), ഹൊഫൂഫ് (03), അല്‍ഖോബാര്‍ (01), തായിഫ് (01), മൈസാന്‍ (01), അല്‍ഷംലി (01) എന്നിങ്ങനെയാണ് പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്.
corona: four more deaths in saudi