ഷക്കീബ് കൊളക്കാടന്‍
റിയാദ്: തടവറകള്‍ കൊറോണ വൈറസ് ബാധയില്‍ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ നിയമലംഘകരായി ജയിലില്‍ കഴിഞ്ഞിരുന്ന 250 വിദേശികളെ മോചിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അവ്വാദ് അല്‍ അവ്വദിനെ ഉദ്ധരിച്ചു കൊണ്ട് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരെല്ലാം സൗദിയിലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായിരുന്നത്.സമൂഹത്തിലും സൗദി തടവറകളിലും കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെ