കോവിഡ് 19: സൗദിയില്‍ ആറു മരണം കൂടി; 99 പേര്‍ക്ക് രോഗം ഭേദമായി

റിയാദ്: കോറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയിലും മരണസംഖ്യ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. മക്ക, മദീന, റിയാദ് മേഖലകളിലാണ് ഒടുവിലായി വിദേശ പൗരന്‍മാര്‍ മരണപ്പെട്ടത്. പുതുതായി 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാളൊഴികെ മറ്റുള്ളവര്‍ക്കെല്ലാം രോഗബാധിതരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയതു വഴിയാണ് രോഗബാധയുണ്ടായത്. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയി ഉയര്‍ന്നു. 30 പേരുടെ നില ഗുരുതരമാണ്. എന്നാല്‍, രോഗം ഭേദമായവരുടെ എണ്ണം 99 ആയി.

കൊവിഡ് സ്ഥിരീകരിച്ചവര്‍: മദീന-78, മക്ക-55, റിയാദ്-7, ഖത്തീഫ്-6, ജിദ്ദ-3, ഹുഫൂഫ്-3, തബൂക്ക്-2, തായിഫ്-2, ഹനാകിയ-1.