റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ അടിസ്ഥാനത്തില്‍ സൗദി മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് കൂടുതല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മിനിസ്റ്ററി ഓഫ് ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് വിവിധ ഭാഷകളില്‍ പുറത്തിറക്കിയ കൊറോണ ബോധവല്‍ക്കരണ ലീഫ് ലെറ്റ് റിയാദിലെ വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുകയും സൂപ്പര്‍ മാര്‍ക്കറ്റ്, വിവിധ ക്യാമ്പുകളിലെ മതിലുകളിലും ന്യൂ സനയ്യ ഏരിയയിലെ കമ്പനികളുടെ കവാടങ്ങളിലും തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് വായിക്കാനായി പതിച്ചുവക്കുകയും ചെയ്തു. മിക്ക ലേബര്‍ ക്യാമ്പുകളിലും ഒട്ടുമിക്ക ആളുകള്‍ കൂട്ടമായി ഫുട്‌ബോള്‍, വോളി ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ കളിച്ചു ആഘോഷിക്കുന്ന അവസ്ഥ ദര്‍ശിക്കാന്‍ കഴിഞ്ഞ മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ കൊറോണ രോഗ ബാധയുടെ ഭീകരതയെ കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും തൊഴിലാളികളെ ബോധ്യപ്പെടുത്തി. അതോടൊപ്പം ആയിരത്തിലേറെ തൊഴിലാളികള്‍ക്ക് മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.
ബോധവല്‍ക്കരണ പരിപാടിക്ക് മിനിസ്ട്രി ഹെല്‍ത്തിലെ ജീവനക്കാരന്‍ മുജീബ്‌റഹ്മാന്‍, പ്രസിഡന്റ് ഡൊമിനിക് സാവിയോ, ട്രഷറര്‍ കബീര്‍ അഹ്മദ്, ഇല്യാസ് കാസര്‍കോഡ്, രാജന്‍ കാരിച്ചാല്‍, നിഹ്മത്തുള്ള, ശിഹാബ് കൊട്ടുകാട്, സാബു ഫിലിപ്പ്, നാസര്‍ ലൈസ്, നൗഷാദ് ആലുവ, സ്റ്റാന്‍ലി ജോസ്, ജോസ് ആന്റണി, ആനി സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തിന്റെ നിര്‍ദേശപ്രകാരം കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കു സൗദി, ഇന്ത്യ സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. മാത്യു(ലീന്‍ ഗള്‍ഫ് പ്രിന്റിങ് പ്രസ്), ഡേവിഡ് ലുക്ക്(സ്റ്റാര്‍ പ്രിന്റ് പ്രസ്) തുടങ്ങിയവരുടെ സഹായത്തോടെയാണ് ലീഫ് ലെറ്റര്‍ തയ്യാറാക്കിയത്.
ഏതെങ്കിലും രോഗലക്ഷണം ഉള്ളവര്‍ 937 എന്ന മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഹെല്‍പ് ലൈനുമായി ബന്ധപ്പെടണം.