റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 40 പേര് കൂടി മരിച്ചു. 3057 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 2,565 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മക്ക 224, റിയാദ് 212, ജിദ്ദ 189 നഗരങ്ങളാണ് രോഗബാധയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതോടെ മരണ സംഖ്യ 2447ഉം രോഗിബാധിതരുടെ എണ്ണം 2,48,416 ആയും ഉയര്‍ന്നു. ആകെ 1,94,218 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ചികിത്സയില്‍ തുടരുന്ന 51,751 പേരില്‍ 2,182 പേരുടെ നില ഗുരുതരമാണ്.