റിയാദ്: സൗദിയില്‍ ഗ്രോസറികള്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഗ്രോസറികള്‍ക്കു പുറമേ റസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഓരോ ഏഴ് ദിവസം കൂടുന്തോറും സ്ഥാപനത്തിന്റെ ചെലവില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. നോമ്പിന് ശേഷം ശബ്ബാല്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
ALSO WATCH