Friday, August 12, 2022
HomeGulfSaudi Arabiaദമാമില്‍ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ്; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുമായി ബന്ധപ്പെടണം

ദമാമില്‍ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളില്‍ ടിക്കറ്റ്; യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എംബസിയുമായി ബന്ധപ്പെടണം

റിയാദ്: ദമാമില്‍ ഈ മാസം 16ന് കൊച്ചിയിലേക്കും 17ന് കൊഴിക്കോട്ടേക്കും വിമാനം. കൊച്ചിയിലേക്കുള്ള എഐ 1902 എയര്‍ ഇന്ത്യ വിമാനത്തിലും 17 ന് കോഴിക്കോട്ടേക്കുള്ള എഐ 1904 വിമാനത്തിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

യാത്രക്കാരന്റെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ഫ്ളൈറ്റ് നമ്പര്‍ സഹിതം അപേക്ഷിക്കണം. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയതവര്‍ മാത്രമേ ഇമെയില്‍ അയക്കാവൂ.

അടിയന്തരമായി നാട്ടില്‍ പോകേണ്ടവര്‍ക്ക് അല്‍കോബാറിലെ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് പോയാല്‍ ഈ രണ്ടു വിമാനങ്ങളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കും. തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Most Popular