Monday, October 25, 2021
HomeNewsfeedസൗദിയില്‍ നിന്നുള്ള വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

സൗദിയില്‍ നിന്നുള്ള വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

കരിപ്പൂര്‍: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു എമര്‍ജന്‍സി ലാന്റിങ്. കോഴിക്കോട് ഇറക്കിയ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ രാത്രി 11.30ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കരിപ്പൂരില്‍ ഇറക്കിയത്. ഇന്ന് രാവിലെ 6 മണിക്കായിരുന്നു കരിപ്പൂരില്‍ വിമാനം ലാന്റ് ചെയ്തത്. ഏഴ് മണിക്കൂറിന് ശേഷവും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനായില്ല.

സാങ്കേതിക തകരാര്‍ എന്നതിന് അപ്പുറം മറ്റ് വിശദീകരണമൊന്നും അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഇത്രയും സമയം കഴിഞ്ഞിട്ടും ലഘുഭക്ഷണം മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്.

Most Popular