Wednesday, January 19, 2022
HomeNewsNationalവിലക്ക് നീക്കുന്നു; ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാം

വിലക്ക് നീക്കുന്നു; ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാം

റിയാദ്: ഡിസംബര്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാന്‍ അനുമതി. ഇന്ത്യയില്‍ നിന്നടക്കം ആറു രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്കാണ് മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീന്‍ ചെലവഴിക്കാതെ നേരിട്ട് പ്രവേശനം അനുവദിക്കാന്‍ സൗദി തീരുമാനിച്ചത്. ഇന്ത്യ കൂടാതെ, ഇന്തൊനീഷ്യ, പാകിസ്താന്‍, ഈജിപ്ത്, ബ്രസീല്‍ വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്.

ഈ രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാവരും അഞ്ച് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ ചെലവഴിക്കണം. രാജ്യത്തിന് പുറത്തു നിന്നുള്ള പ്രതിരോധ നില ഇക്കാര്യത്തില്‍ പരിഗണിക്കുന്നതല്ല. നിലവില്‍ മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ദുബൈ വഴിയാണു സൗദിയിലേയ്ക്ക് പോകുന്നത്. ഇതിന് വലിയ തുക ചെലവാകുന്നതിനാല്‍ അടിയന്തരമായി എത്തേണ്ടവര്‍ അല്ലാത്തവരെല്ലാം യാത്ര നീട്ടിവച്ചിരുന്നു.

Most Popular