Monday, December 5, 2022
HomeNewsfeedവീണ്ടും അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; യുഎന്‍ അപലപിച്ചു

വീണ്ടും അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; യുഎന്‍ അപലപിച്ചു

റിയാദ്: വീണ്ടും ഹൂതികള്‍ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. വിമാനത്താവളം ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകള്‍ സഖ്യസേന പ്രതിരോധിച്ചു. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെപ്പട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുടരെ നാലാം ദിവസമാണ് സൗദിയിലേക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

യമനിലെ മനുഷ്യ ദുരന്തം ചൂണ്ടിക്കാട്ടി യു.എസ് യുദ്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം വര്‍ധിച്ചത്. സൗദിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്രസഭയും ബ്രിട്ടണും ഫ്രാന്‍സും ജര്‍മനിയും അപലപിച്ചു.

 

Most Popular