Saturday, January 29, 2022
HomeNewsfeedവ്യാജ ഇഖാമ നിര്‍മിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍

വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍

റിയാദ്: സൗദിയിലെ ജിസാനില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. പാകിസ്താന്‍ പൗരനാണ് പോലിസിന്റെ പിടിയിലായത്. താമസ രേഖയ്ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പോലിസ് കണ്ടെത്തി.

സ്വന്തമായി നിര്‍മിച്ച ഇഖാമകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വലിയ ശേഖരം പ്രതിയില്‍ നിന്ന് കണ്ടെത്തി. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പോലിസ് അറിയിച്ചു.
ALSO WATCH

 

Most Popular