മദീന: യാമ്പുവില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് അഞ്ച് ലക്ഷത്തോളം റിയാല്‍ കവര്‍ന്ന പ്രവാസിയെ പോലിസ് അറസ്റ്റ് ചെയ്തു. കടയുടെ സേഫില്‍ സൂക്ഷിച്ചിരുന്ന 4,83,000 റിയാലാണ് പ്രതി കവര്‍ന്നതെന്ന് മദീന പ്രവിശ്യ പോലിസ് അറിയിച്ചു.
മോഷണ തുക യുവാവിന്റെ പക്കല്‍ നിന്ന് വീണ്ടെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.