തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ മലപ്പുറം സ്വദേശിയെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പുഴി സ്വദേശി സുബ്രഹ്മണ്യന് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ബാത്ത് റൂമില്‍ പോയി ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് സഹതാമസക്കാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തബൂക്ക് ഫൈസലിയയില്‍ 24 വര്‍ഷമായി ഗ്യാസ് ഷോപ് നടത്തിവരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഈ മാസം നാട്ടില്‍ പോകാന്‍ ഫൈനല്‍ എക്സിറ്റ് വിസ അടിച്ച് ഇരിക്കെയാണ് മരണം. ഭാര്യ: നിഷ, മക്കള്‍: ശ്യാംജിത്, ശ്യാമിലി. മൃതശരീരം നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള നിയമനടപടിക്രമങ്ങള്‍ മാസ് തബൂക്ക് പ്രവര്‍ത്തകര്‍ മുഖേന നടന്നുവരുന്നു.