മക്ക: സൗദി അറേബ്യയിലെ മിനായിലെ കിങ് ഫൈസല്‍ റോഡിനു സമീപം പ്രവാസി യുവതിയുടെ മൃതദേഹം പെട്ടിയലാക്കി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്തൊനീഷ്യക്കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പരിശോധനയ്ക്കുശേഷം മൃതദേഹം ഫോറന്‍സിക് ലാബിലേക്കു മാറ്റിയെന്നാണ് വിവരം. അസീസിയ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 30 വയസ്സുള്ള യുവതിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ടെന്നാണ് അറിയുന്നത്.