Monday, October 25, 2021
HomeNewsfeedപ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: പാലക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ ഷോക്കേറ്റു മരിച്ചു. പറളി തേനൂര്‍ പുത്തന്‍പുര വീട്ടില്‍ അപ്പുവിന്റെ മകന്‍ ഹരിദാസന്‍(55) ആണ് മരിച്ചത്. വെല്‍ഡറായ ഹരിദാസന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തു വച്ചാണ് ഷോക്കേറ്റത്. സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. എട്ടുവര്‍ഷമായി ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ചു. ഭാര്യ: ലത. മക്കള്‍: ഹിരണ്‍, ഹര്‍ഷ.

Most Popular