Tuesday, August 16, 2022
HomeNewsfeedതാമസ സ്ഥലത്ത് ക്ലിനിക്ക്; ഇരുമ്പ് പണിക്കാരന്‍ ദന്തഡോക്ടര്‍: സൗദിയില്‍ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തു

താമസ സ്ഥലത്ത് ക്ലിനിക്ക്; ഇരുമ്പ് പണിക്കാരന്‍ ദന്തഡോക്ടര്‍: സൗദിയില്‍ പ്രവാസി സംഘത്തെ അറസ്റ്റ് ചെയ്തു

റിയാദ്: താമസ സ്ഥലത്ത് അനധികൃത ദന്തചികിത്സാലയം നടത്തിയ വ്യാജ ഡോക്ടറെയും സംഘത്തെയും സൗദി പോലിസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഇരുമ്പു പണിക്കാരന്‍ ആണ് ദന്ത ഡോക്ടറെന്ന പേരില്‍ ചികില്‍സ നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം വലയിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

ലൈസന്‍സ് ഒന്നുമില്ലാതെയാണ് താമസ സ്ഥലത്ത് സ്വകാര്യ ക്ലിനിക്ക് നടത്തിയത്. ിവരങ്ങള്‍ ആരോഗ്യവിഭാഗം അധികൃതര്‍ പോലിസിന് കൈമാറുകയായിരുന്നു. പോലിസ് നടത്തിയ റെയ്ഡിലാണ് ദന്ത ഡോക്ടര്‍ ചമഞ്ഞ ഇരുമ്പു പണിക്കാരനെയും സഹായികളെയും അറസ്റ്റുചെയ്തതെന്ന് റിയാദ് ആരോഗ്യകാര്യ ഡയറക്ടര്‍ ജനറല്‍ ഡോ.ഹസന്‍ ബിന്‍ അലി അല്‍ ഷഹ്‌റാനി പറഞ്ഞു.
ALSO WATCH

Most Popular