Tuesday, January 25, 2022
HomeNewsfeedപൂച്ചയെ രക്ഷിക്കുന്നതിനിടെ പ്രവാസിയെ ആക്രമിച്ച് പണം തട്ടി

പൂച്ചയെ രക്ഷിക്കുന്നതിനിടെ പ്രവാസിയെ ആക്രമിച്ച് പണം തട്ടി

ജിദ്ദ: സൗദി അറേബ്യയിലെ(Saudi Arabia) ജിദ്ദയില്‍(Jeddah) പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസിയെ ക്രൂരമായി ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു. ഇഖാമ, തൊഴില്‍ നിയമലംഘകരായ രണ്ട് ആഫ്രിക്കക്കാര്‍ ചേര്‍ന്ന് അപ്രതീക്ഷിതമായി ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു.

ജാമിഅ ഡിസ്ട്രിക്ടില്‍ അല്‍ഖുര്‍തുബി സൂപ്പര്‍ മാര്‍ക്കറ്റിന് പിന്നില്‍ അല്‍റാജ്ഹി മസ്ജിദിന് മുമ്പിലാണ് സംഭവം. അപകടത്തില്‍ പെട്ട പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ പ്രവാസി തന്നെയാണ് സമീപത്ത് ഉണ്ടായിരുന്ന രണ്ട് ആഫ്രിക്കക്കാരോട് സഹായം തേടിയത്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ പിന്‍വശത്ത് കൂടി എത്തിയ സംഘത്തിലെ ഒരാള്‍ പ്രവാസിയുടെ കഴുത്ത് ഞെരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഈ സമയം സംഘത്തിലെ രണ്ടാമന്‍ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു. മര്‍ദ്ദനത്തില്‍ പ്രവാസി ബോധരഹിതനായതോടെ പണവും മറ്റുമായി അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Most Popular