സൗദിയില്‍ വാഹനാപകടം; നാലുപേര്‍ മരിച്ചു

saudi ambulance

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ചു കയറുകയായിരുന്നു. മദീനയിലെ സെക്കന്‍ഡ് റിംഗ് റോഡിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.