ദുബയ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കൊല്ലം പരവൂര്‍ സ്വദേശി സുരേഷ് ബാബു, പത്തനംതിട്ട കുമ്പളാംപൊയ്ക ജോണ്സണ്, കോഴിക്കോട് ബേപ്പൂര്‍ പൊറ്റമ്മല്‍ സ്വദേശി ജംഷീര്‍, ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പില്‍ ജിനുമോന്‍ (49), മലപ്പുറം എടപ്പാള്‍ പള്ളിക്കാട്ടില്‍ വീട്ടില്‍ ഡോ. മുകന്ദന് (66) എന്നിവരാണ് സൗദിയില്‍ മരിച്ചത്.
പത്തനംതിട്ട അടൂര്‍ ചൂരക്കോട് പാലവിള പുത്തന്‍വീട്ടില്‍ രതീഷ് റിയാദിലും തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍ പുരയില്‍ പ്രഭാകരന് പൂവത്തൂര്‍ കുവൈത്തിലും നേരത്തേ മരിച്ചിരുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്. 116 പേര്. യുഎഇയില്‍ 104 മലയാളികളും കുവൈത്തില്‍ 46 മലയാളികളും കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 298 ആയി.