കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ജിദ്ദയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 1.18 കോടി രൂപ വില വരുന്ന 2.600 കിലോ സ്വര്‍ണം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം ചുങ്കത്തറ ചെറുശോല സുനീര്‍ ബാബു(28),പാലക്കാട് എടത്തനാട്ടുകര തോണിക്കര സല്മാന്(27), സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് വെളളായിങ്ങല് മുഹമ്മദ് മാലിക്ക്(28)എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സുനീര്‍ ബാബു,സല്മാന് എന്നിവര്‍ ഫാനിന്റെ മോട്ടോറിനുളളില് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇരുവരില്‍ നിന്നും 1.1 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇരുവരുടെയും സ്വര്‍ണം ഒരു കളളക്കടത്ത് ഏജന്റിനാവുമെന്ന് സംശയിക്കുന്നു. മുഹമ്മദ് മാലിക്കിന്റെ ബാഗേജിലുണ്ടായിരുന്ന ഇസ്തരിപ്പെട്ടിക്കുളളിലാണ് 400 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കൊവിഡ് പാശ്ചാത്തലത്തില്‍ പരിശോധനകള്‍ കുറയുമെന്ന ധാരണയിലാണ് കളളക്കടത്തിന് മൂന്ന് പേരും തുനിഞ്ഞതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ചാര്‍ട്ടര്‍ വിമാനത്തിലും വന്ദേഭാരത് വിമാനത്തിലും എത്തിയ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു.