Monday, December 5, 2022
HomeGulfഹവാല ഇടപാട്; ആറംഗ ഇന്ത്യന്‍ സംഘം സൗദിയിൽ അറസ്റ്റിൽ

ഹവാല ഇടപാട്; ആറംഗ ഇന്ത്യന്‍ സംഘം സൗദിയിൽ അറസ്റ്റിൽ

റിയാദ്: ഹവാല ഇടപാട് നടത്തിയ ആറംഗ ഇന്ത്യന്‍ സംഘം സൗദിയിൽ അറസ്റ്റിൽ. 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം വിദേശത്തേക്ക് പണം അയച്ചത്. വിദേശത്ത് നിന്ന് ചരക്ക് ഇറക്കുമതി ചെയ്യാനെന്ന വ്യാജേനയാണ് ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തത്.

34 ലക്ഷം സൗദി റിയാലാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.

Most Popular