സൗദിയില്‍ മനപൂര്‍വ്വം കോവിഡ് പരത്തിയാല്‍ 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും; പ്രവാസികളാണെങ്കില്‍ നാട് കടത്തും

saudi new covid cases

റിയാദ്: മനപൂര്‍വ്വം കോവിഡ് പരത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇത്തരക്കാര്‍ക്ക് 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിമയലംഘകര്‍ പ്രവാസികളാണെങ്കില്‍ ശിക്ഷയ്ക്ക് ശേഷം നാട് കടത്തുകയും ചെയ്യും.

കുറ്റം ആവര്‍ത്തിക്കുന്നവരുടെ ശിക്ഷ ഇരട്ടിക്കും. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ചായിരിക്കും ശിക്ഷയുടെ കാഠിന്യമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, മനപൂര്‍വ്വം കോവിഡ് പരത്തുക എന്ന പരിധിയില്‍ വരുന്നത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.