ജിദ്ദയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്, മരങ്ങള്‍ വീണു

jeddah rain

മക്ക: ജിദ്ദയില്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിച്ച കനത്ത ഇടിയും മഴയും തുടരുന്നു.
കനത്ത മഴയില്‍ ഹറമൈന്‍ റോഡിന്റെ പല ഭാഗങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് മക്ക പ്രവിശ്യയിലെ സെന്റര്‍ ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഇന്ന് രാവിലെ, മക്ക പ്രവിശ്യയില്‍ കനത്ത മഴയാണ് പെയ്തത്. തെക്കും പടിഞ്ഞാറുമു സമീപ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ മഴയാണുണ്ടായത്. മക്കയുടെ മിക്ക പ്രദേശങ്ങളിലും നേരിയ മഴ പെയ്തു. മിതമായ കാറ്റും വീശി. ആകാശം ഇപ്പോഴും മൂടിക്കെട്ടിയതാണ്. കൂടുതല്‍ മഴ പെയ്യാന്‍ ാധ്യതയുണ്ടെന്നാണ് കാവാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
jeddah rain 1രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ജിദ്ദ പട്ടണം സാക്ഷ്യം വഹിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി.

കാറ്റിനെ തുടര്‍ന്ന് നസീം, സുലൈമാനിയ ഡിസ്ട്രിക്റ്റുകളില്‍ മരങ്ങള്‍ നിലംപൊത്തി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

വെള്ളക്കെട്ടിനും ഒഴുക്കിനും കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫൈബര്‍ ബോട്ടുകളടക്കമുള്ള രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ട്രാഫിക്കും സിവില്‍ ഡിഫന്‍സും ഒരുക്കിയിരുന്നു. മുഴുവന്‍ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നില്‍കി. ഞായറാഴ്ച വരെ മേഖലയില്‍ മഴയുണ്ടാകുമെന്നും മുന്‍കരുതല്‍ വേണമെന്നും മക്ക മേഖല ദുരന്ത നിവാരണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ALSO WATCH