അബഹ: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ യാത്രാ വിമാനത്തിന് തീ പിടിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകള്‍ സൗദിക്ക് നേരെ ഹൂതികള്‍ അയച്ചത്. എന്നാല്‍ ഇവയിലൊന്നാണ് യമനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിലുണ്ടായ ഫ്‌ലൈ അദീല്‍ വിമാനത്തിനാണ് തീ പിടിച്ചത്. സുരക്ഷാ വിഭാഗം കൃത്യസമയത്ത് തീയണച്ചു. ബോര്‍ഡിങ്ങിനായി കാത്തിരുന്ന വിമാനത്തില്‍ ആളില്ലാതിരുന്നത കൊണ്ട് വന്‍ ദുരന്തമൊഴിവായത്.
യമനില്‍ നടത്തിയ ആക്രമണത്തിന് തിരച്ചടിയായിട്ടാണ് ഹൂതികള്‍ ഈ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. എന്നാല്‍ തുടരെ സൗദി ജനവാസ മേഖലക്ക് നേരെ മിസൈലുകളും ഡ്രോണുകളുമയക്കുന്ന ഹൂതികളേയും അവരെ പിന്തുണക്കുന്ന ഇറാനേയും നിലക്കു നിര്‍ത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. 2019 ജൂണില്‍ ഇതേ വിമാനത്താവളത്തിലേക്ക് നടന്ന ഹൂതി ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മലയാളികളടക്കം ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.