Thursday, December 2, 2021
HomeNewsfeedസൗദിയില്‍ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്, വിമാനം തകര്‍ന്നു

സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്, വിമാനം തകര്‍ന്നു

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. മറ്റൊരു ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തു. ഡ്രോണ്‍ പതിച്ച് ഒരു വിമാനത്തിനും ചെറിയ കേടുപാടുകളുണ്ടായി.

യമനിലെ വിമത വിഭാഗമായ ഹൂത്തികളാണ് ആക്രമണ ശ്രമം നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. മുമ്പും നിരവധി തവണ അബഹ വിമാനത്താവളത്തിലേക്ക് ആക്രമണ ശ്രമം നടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടക്കുന്നത്.

ആക്രമണത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാന സര്‍വീസ് തടസ്സപ്പെട്ടു. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തത് പ്രകാരം തന്നെ പുറപ്പെടും.

Most Popular