ജിദ്ദ: സൗദിയിലെ(Saudi Arabia) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലേക്ക്(Indian school) വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം നടത്തുന്നു(job opportunity). ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐടി സൊലൂഷന്, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡിങ് മെയിന്റനന്‍സ് ഇന്‍ചാര്‍ജ്, നഴ്സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വല്‍ ടെക്നീഷന്‍ / ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍. www.iisjed.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 17ന് വൈകുന്നേരം ഇന്ത്യന്‍ സമയം 7.30 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ALSO WATCH