ജിദ്ദ: ജീവിതവിജയത്തിന്ന് കാരണ മായിത്തീരുക മനുഷ്യന്റെ അവസാന കാല കര്‍മ – വിശ്വാസ ഫലങ്ങളിലൂടെ യായിരിക്കുമെന്നും, കഴിഞ്ഞു പോയ കാലവും കര്‍മ്മവുമല്ല മറിച്ചു ജീവിതാന്ത്യത്തിലെ കര്‍മ ഫലമായിരിക്കും അവന്റെ വിജയത്തിന്ന് നിദാനമാവുക എന്ന് വാഗ്മിയും പണ്ഡിതനുമായ എം അബ്ദുറഹ്‌മാന്‍ സലഫി ഉല്‍ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ‘വരാനിരിക്കുന്നതാണ് കഴിത്തതിനേക്കാള്‍ പ്രധാനം’ എന്ന വിഷയത്തെ കുറിച്ച് വാരാന്ത്യ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മനുഷ്യന്‍ വ്യത്യസ്തമായ അവസ്ഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ആരോഗ്യം നഷ്ടപ്പെട്ടവര്‍, രോഗികള്‍, യാത്രക്കാര്‍ എന്നിങ്ങനെ പലതരക്കാര്‍ എന്നാല്‍ എല്ലാവര്‍ക്കും ഹിതകരമായ രൂപത്തിലാണ് നോമ്പിനെ സ്രഷ്ടാവ് എളുപ്പമാക്കി കൊടുത്തിട്ടുള്ളത്. രോഗികളുടെ പ്രായശ്ചിത്തം, പാവപ്പെട്ടവര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കി കൊണ്ടും യാത്രക്കാരന് തനിക്ക് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്ക് ഉപവാസം അനുഷ്ഠിക്കുവാനും സ്രഷ്ടാവ് അനുവാദം നല്‍കി എന്നുള്ളത് മനസ്സിന്ന് ആശ്വാസം നല്‍കുന്ന്ര സ്രഷ്ടാവിന്റെ വലിയ കാരുണ്യമാണ്.
റമളാനില്‍ സക്കാത്ത് നല്‍കുന്നത് ഇരട്ടി പുണ്യം ലഭിക്കുന്ന കാര്യമാണ്. സമൂഹത്തില്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും യാചന ഒഴിവാക്കുവാനും സക്കാത്ത് പ്രേരകമായി വര്‍ത്തിക്കുന്നു. ഇത് സമൂഹത്തില്‍ വ്യാപകമാക്കുകയും അങ്ങിനെ പരലോക മോക്ഷത്തോടൊപ്പം ദാരിദ്ര്യം ഇല്ലാതാകുവാനും സാധിക്കുമെന്ന് സലഫി ഉല്‍ബോധിപ്പിച്ചു ഖുര്‍ആന്‍, ഹദീസ് വചനങ്ങളോടൊപ്പം അറബി കവിതയും ശകലങ്ങളും അടങ്ങിയ സലഫിയുടെ പ്രഭാഷണം സദസ്യര്‍ക്ക് ഊര്‍ജവും നവോന്മേഷവും നല്‍കി.
ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം ആശം സിച്ചു. പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷം വഹിക്കുക യും ഉപദേശക സമിതി അംഗം അബ്ദുല്‍ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു