ജുബൈല്‍: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ ജുബൈല്‍ ഇന്ത്യന്‍ സ്കൂളിലെ കായികാധ്യാപകന് കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദ് ബെഗുംപെട്ട് സ്വദേശി മുഹമ്മദ് ഗൗസ് (60) ആണ് മരിച്ചത്. ഡിസംബര്‍ 19ന് നാട്ടിലേക്ക് പോയ ഗൗസിന് ന്യുമോണിയ പിടിപെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളാവുകയായിരുന്നു. പ്ലാസ്മ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
25 വര്‍ഷമായി ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ കായികാധ്യാപകനായി ജോലി ചെയ്യുന്ന ഗൗസ് രക്ഷിതാക്കള്‍ക്ക് സുപരിചതനാണ്. ടേബിള്‍ ടെന്നിസില്‍ ജുബൈല്‍ സ്കൂളിനെ ചാമ്പ്യന്‍ ആക്കുന്നതിലുള്പ്പടെ സ്കൂളിന്റെ കായിക നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അധ്യാപകനായിരുന്നു അദ്ദേഹം. ഗൗസിന്റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പല്‍ നൗഷാദ് അലിയും അനുശോചിച്ചു. മസാറത്ത് ആണ് മുഹമ്മദ് ഗൗസിന്റെ ഭാര്യ:. മക്കള്‍: മുഷറഫ (കായികാധ്യാപിക, ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍), മെഹക്.