കണ്ണൂര്‍ സ്വദേശി റിയാദില്‍ മരണപ്പെട്ടു

kannur native died in dubai

റിയാദ്: കണ്ണൂര്‍ ജില്ലയിലെ വളപട്ടണം അരോളി സ്വദേശി സുജയന്‍ മേപ്പേരി (54) ശനിയാഴ്ച ഉച്ചക്ക് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താമസസ്ഥലത്തു വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റബുവയിലെ അല്‍ ഹയാത്ത് നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.

ഇരുപത് വര്‍ഷമായി റിയാദില്‍ ഇന്റര്‍സോഫ്റ്റ് ഐടി കമ്പനിയില്‍ ടെക്നിഷ്യന്‍ ആയി ജോലി ചെയ്തു വരുന്ന സുജയന്‍ വിവാഹമോചിതനാണ്. പരേതരായ നാരായണന്‍ മേപ്പേരി പിതാവും പദ്മിനി മാതാവുമാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ മണി വി പിള്ള അറിയിച്ചു.