പൗരത്വഭേദഗതിനിയമം: കേളി ദവാദ്മി ഏരിയയുടെ പ്രതിഷേധ സംഗമം

റിയാദ്: പൗരത്വഭേദഗതിനിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു.

ദവാദ്മി ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡണ്ട് ഷാജി പ്ലാവിളയില്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. കേളി ഏരിയ മുന്‍ രക്ഷാധികാരി സമിതി സെക്രട്ടറി ഹംസ തവനൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐസിഎഫ് ദവാദ്മി സെന്റര്‍ കമ്മിറ്റി സെക്രട്ടറി മൊയ്ദീന്‍, ഐസിഎഫ് ദവാദ്മി സെന്റര്‍ കമ്മിറ്റി അംഗം നിസാര്‍ സഹദി എന്നിവര്‍ സംസാരിച്ചു. കേളി ഏരിയ കമ്മിറ്റി അംഗം മുജീബ് നന്ദി പറഞ്ഞു.

കേളി പ്രവര്‍ത്തകര്‍ക്ക് പുറമെ ദവാദ്മിയിലെ പൗരപ്രമുഖരായ ഹുസൈന്‍, റിയാസ്, സുഹാസ്, ഉബൈദ് എന്നിവരും ഏരിയയിലെ നിരവധി പ്രവാസികളും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.