Friday, January 28, 2022
HomeGulfSaudi Arabiaകേളി യാത്രയയപ്പ് നല്‍കി

കേളി യാത്രയയപ്പ് നല്‍കി

റിയാദ്: 28 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് നിര്‍വ്വാഹക സമിതി അംഗം വി.കെ.ഗോപിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നസീമിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഗോപി ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഹാരീസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതവും, കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഏരിയാ ട്രഷറര്‍ ഷാജി, കെ.ഇ.രവിന്ദ്രനാഥന്‍, ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഫൈസല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗോപിക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവ് കൈമാറി. യാത്രയയപ്പ് യോഗത്തിന് ഗോപി നന്ദി പറഞ്ഞു.

 

Most Popular