കേളി യാത്രയയപ്പ് നൽകി

റിയാദ്: 26 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഒലയ യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാഗ്യനാഥന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മലപ്പുറംജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ ഭാഗ്യനാഥ് നാലുവര്‍ഷമായി കേളിയിലുണ്ട്. റിയാദ് ഒലയയിലെ ഓ എസ് എന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സജീവ് മാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീര്‍ മുള്ളൂര്‍ക്കര സ്വാഗതം പറഞ്ഞു. യൂണിറ്റ് ജോ.സെക്രട്ടറി അയ്യൂബ്, കേളി ആക്ടിങ്ങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, ജോ.ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍, ഏരിയ സെക്രട്ടറി സുനില്‍, ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട്, ഏരിയ ട്രഷറര്‍ സജിത്ത്, നിര്‍വ്വാഹക സമിതി അംഗങ്ങളായ അര്‍ഷാദ്, അനീഷ് കെ.കെ. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഭാഗ്യനാഥനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നസീര്‍ മുള്ളൂര്‍ക്കര കൈമാറി. യാത്രയയപ്പിന് ഭാഗ്യനാഥ് നന്ദി പറഞ്ഞു.