കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മിറ്റി അംഗവും ബദിയ യൂണിറ്റ് സെക്രട്ടറിയുമായ റജിഷ് അബ്രഹാമിന് കേളി ബദിയ ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി ബദിയയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന റജീഷ് കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ സ്വദേശിയാണ്

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് ആക്ടിംഗ് സെക്രട്ടറി അഫ്സല്‍ നിസാര്‍ ആമുഖ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് മധു എലത്തൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയാ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു.

കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, കേളി ബദിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ അലി കെ വി, രക്ഷാധികാരി സമിതി അംഗം റഫീക്ക് പാലത്ത്, പ്രഭാകരന്‍, ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ കിഷോര്‍ ഇ നിസാം, ദിനകരന്‍, ഏരിയാ ട്രഷറര്‍ മുസ്തഫ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മധു എടപ്പുറത്ത്, സുധീര്‍ സുല്‍ത്താന്‍, ശശികുമാര്‍, യൂണിറ്റ് പ്രസിഡന്റ് യാക്കൂബ്, ട്രഷറര്‍ നെല്‍സണ്‍, സുമേഷ്, ജബ്ബാര്‍, രവി, ജയേഷ് പി പി, സുരേഷ് ബാബു, അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറി മധു ബാലുശ്ശേരിയും, യൂണിറ്റിന്റെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി അഫ്സല്‍ നിസാറും കൈമാറി. സ്‌നേഹോഷ്മളമായ യാത്രയയപ്പിന് റജീഷ് അബ്രഹാം നന്ദി പറഞ്ഞു.