കിങ് ഫഹദ് കോസ്‌വേ ബലിപെരുന്നാളിനു ശേഷം തുറക്കും

King Fahad causeway

ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിങ് ഫഹദ് കോസ്‌വേ ബലിപെരുന്നാളിന് ശേഷം തുറക്കും. ജൂലൈ 31ന് തുറക്കാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ബഹ്‌റൈനിലെ അല്‍ ജസ്‌റയെയും സൗദി അറേബ്യയിലെ അല്‍ ഖോബാറിനെയും ബന്ധിപ്പിക്കുന്ന കോസ്‌വേ മാര്‍ച്ച് 7ന് അടച്ചത്.

കിങ് ഫഹദ് കോസ്‌വേയുടെ സൗദി അറേബ്യന്‍ ഭാഗത്ത് ഈയിടെ പുതിയ ഗേറ്റുകള്‍ പിടിപ്പിച്ചിരുന്നു. ഈ ഗേറ്റില്‍ ഓട്ടോമേറ്റഡ് പേമെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

King Fahd Causeway set to reopen after Eid Al-Adha