Tuesday, January 25, 2022
HomeNewsfeedപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദിയിലെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി മരിച്ചു. അടൂര്‍ സ്വദേശി സൗപര്‍ണികയില്‍ മോഹനന്‍ (65) ആണ് മരിച്ചത്. റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വര്‍ഷങ്ങളായി സൗദിയിലുള്ള മോഹനന്‍ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പിതാവ്: പി എം വാസു, മാതാവ്: പി കെ സരസമ്മ, ഭാര്യ: വത്സല, മക്കള്‍: അഞ്ജു മോഹന്‍, അനഘ മോഹന്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്.
ALSO WATCH

 

Most Popular