റിയാദ്: കൊല്ലം സ്വദേശി റിയാദില്‍ താമസസ്ഥലത്തു മരിച്ചു. ചവറ സ്വദേശി ഷാഫി (45) ആണ് മരിച്ചത്. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. പിതാവ്: മുഹമ്മദ് കുഞ്ഞു, മാതാവ്: അസ്മ ബീവി, ഭാര്യ: ഷെമി, മകള്‍: ഫാത്തിമ, മരുമകന്: സജീര്‍.
മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദിഖ് തൂവ്വൂര്‍, സെക്രട്ടറി ഫിറോസ് ഖാന് കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവര്‍ രംഗത്തുണ്ട്.