കോഴിക്കോട് സ്വദേശി മക്കയില്‍ ഷോക്കേറ്റു മരിച്ചു

abdul haris macca death

ജിദ്ദ: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മക്കയില്‍ ഷോക്കേറ്റു മരിച്ചു. നടുവീട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ അബ്ദുള്‍ ഹാരിസ് (39) ആണ് മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യന്‍ ഹോട്ടലില്‍ ഫ്രീസര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ് പുത്തലത്ത് സുബൈദ, ഭാര്യ കായിക്കല്‍ ഷാദിയ (ചെറുവാടി), മക്കള്‍ ഇലാന്‍ മുഹമ്മദ്, ഇഷാന്‍ ഹമീദ്, ഇഫ്‌റാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കും.