Saturday, October 23, 2021
HomeGulfSaudi Arabiaസൗദിയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: മലപ്പുറം ചെമ്മാട് സ്വദേശി സൗദിയിലെ ഉനൈസയില്‍ നിര്യാതനായി. ഉനൈസയില്‍ വെജിറ്റബിള്‍ സപ്ലൈ കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞിമരക്കാരകത്ത് ശമീര്‍ (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 13 വര്‍ഷമായി സൗദിയിലുണ്ട്. അലിപ്പു-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കള്‍: ഹാഫി, ഹിസു. ഖബറടക്ക നടപടികള്‍ക്ക് സഹോദരന്‍ ഷംസു ദമാമില്‍നിന്ന് ഉനൈസയിലെത്തിയിട്ടുണ്ട്.


 

Most Popular