റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്ത് കാര്യവട്ടം സ്വദേശി കാവത്തുംപീടികയിലെ നസീര്‍ ഹുസയ്‌നാ(47)ണ് മരിച്ചത്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലെ പരേതരായ കെ പി മുഹമ്മദ്-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇറയത്ത് ശഹര്‍ബാന്‍. മക്കള്‍: മുക്കം കെഎംസിടി കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിനി നിഷാന, പ്ലസ് വണ്‍ വിദ്യാര്‍ഥി നിഷാം, നാലാം ക്ലാസ് വിദ്യാര്‍ഥിനി ഷബാന എന്നിവര്‍ മക്കളാണ്.