റിയാദില്‍ മലയാളി യുവാവ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

riyadh malayali death falling building

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ്(36) ആണ് മരിച്ചത്.

അല്‍ ഹസയിലെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എസിയില്‍ തല ഇടിച്ച് റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

ജിഷ ഫുട്ബോള്‍ ക്ലബ്ബിലും നവോദയ ജാഫര്‍ ജിഷ യൂണിറ്റിലും അംഗമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു.

സഹോദരന്‍ ഷിജാസ് അല്‍ ഹസ്സ ജാഫറില്‍ ഉണ്ട്. ഭാര്യ ഫെബിന. മകള്‍: ഫര്‍ഹ ഫാത്തിമ. നടപടിക്രമങ്ങള്‍ പൂര്‍്ത്തിയാക്കാന്‍ നവോദയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Malayalee dies after falling from building at work in Riyadh, Saudi Arabia.