Tuesday, November 30, 2021
HomeNewsfeedസൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദ റോഡില്‍ 300 കിലോമീറ്ററകലെ അല്‍ഖുവയ്യയിലുണ്ടായ ട്രെയിലര്‍ അപകടത്തില്‍ പാലക്കാട് ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്.
റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.
ജിദ്ദയിലേക്ക് ജോലിസ്ഥലമാറ്റം ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിലര്‍, മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്.

Most Popular