Wednesday, December 1, 2021
HomeGulfSaudi Arabiaറിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: റിയാദിലെ മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി പുലാശ്ശേരി അനീഷ്(34)യാണ് ഞായറാഴ്ച രാത്രി ശുമേസിയിലെ മുറിയില്‍ മരണപ്പെട്ടത്. രാധാകൃഷ്ണന്‍-പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: രേഖ. മൂന്നു വയസ്സുള്ള മകനുണ്ട്.
രാത്രി മുറിയില്‍ കൂട്ടുകാരോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായതെന്ന് മുറിയിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോഴാണ് കൂടെയുള്ളവര്‍ മരണപ്പെട്ടത് അറിയുന്നത്. അഞ്ചുവര്‍ഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Most Popular