Monday, October 25, 2021
HomeGulfSaudi Arabiaജിദ്ദയില്‍ കുടുങ്ങിയ മലയാളികളെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു

ജിദ്ദയില്‍ കുടുങ്ങിയ മലയാളികളെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു

ജിദ്ദ: കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയ മലയാളികളെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇവരെ കയറ്റിവിട്ടത്.

ഇന്ത്യന്‍ വ്യോമയാന വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ
യാത്ര മുടങ്ങിയത്. വിവിധ ട്രാവല്‍ ഏജന്റുകള്‍ ചേര്‍ന്നാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നത്. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ചിലര്‍ നേരത്തെ എമിറേറ്റ്‌സ് എയര്‍ലൈന്‍, സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ ബാംഗ്ലൂര്‍, കോഴിക്കോട് സെക്ടറിലേക്കു യാത്ര തിരിച്ചിരുന്നു. ചിലര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.

 

Most Popular