ദമാമില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ASHRAF DAMMAM DEATH

ദമാം: എറണാകുളം സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാക്കനാട് മോളത് വീട്ടില്‍ അഷ്റഫ് (55) ആണ് മരിച്ചത്. പ്രമുഖ കാര്‍ഗോ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കടുത്ത ശ്വാസ തടസ്സവും ചുമയും പനിയും കാരണം രണ്ടു മാസം മുമ്പ് ദമാം അല്‍ മുന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് അന്ത്യം. ഭാര്യ: സജിത. മക്കള്‍: ഫസ്ന, ഫൈഹ. മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ജാഫര്‍ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.