Saturday, August 20, 2022
HomeNewsfeedപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ജിദ്ദയില്‍ (Jeddah) ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുല്‍ റസാഖ് (54) ആണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയിലെ ദീമ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.

പരേതരായ അലവിയുടെയും, കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: സക്കീന കീരിയാടന്‍. മക്കള്‍: ഷബ്‌ന ആസ്മി, ഫര്‍സാന ജാസ്മിന്‍, സുല്‍ത്താന യാസ്മിന്‍, ഷംന തസ്‌നി, ഷാനിബ മുംതാസ്.

മരുമക്കള്‍: ഷബീബ് പറയങ്ങാടന്‍, ടി കെ മുഹമ്മദ് അദ്‌നാന്‍. സഹോദരങ്ങള്‍: ആയിഷാബി, മുഹമ്മദ് ബാപ്പു, ഹസൈനാര്‍, ഹുസ്സന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ബഷീര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് സഹോദരന്‍ അബ്ദുല്‍ ഗഫൂറും കെഎംസിസി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാടും അറിയിച്ചു.

 

Most Popular

Energy Casino Kod Promocji 2022