Sunday, November 28, 2021
HomeNewsfeedജിദ്ദയില്‍ കവര്‍ച്ചാ സംഘം മലയാളിയെ കുത്തി പരിക്കേല്‍പ്പിച്ചു

ജിദ്ദയില്‍ കവര്‍ച്ചാ സംഘം മലയാളിയെ കുത്തി പരിക്കേല്‍പ്പിച്ചു

ജിദ്ദ: ജിദ്ദയില്‍ അല്‍ റായ വാട്ടര്‍ കമ്പനി ജീവനക്കാരനായ മലയാളിയെ കവര്‍ച്ചാ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മലപ്പുറം ഊര്‍ക്കടവ് സ്വദേശി മുഹമ്മദലിക്ക് നേരെയാണ് അക്രമം നടന്നത്. ആഫ്രിക്കന്‍ വംശജരാണ് അക്രമത്തിന് പിന്നില്‍.

മുഹമ്മദലിയുടെ കഴുത്തിലാണ് പരിക്കേറ്റത്. അപകടനില തരണം ചെയ്തതായാണ് അറിയുന്നത്. രണ്ടാഴ്ച്ച മുമ്പ് മലപ്പുറം സ്വദേശിയെ കൊള്ളസംഘം കുത്തിക്കൊലപ്പെടുത്തി പണം കവര്‍ന്നിരുന്നു. അതിന് പിന്നാലെയുണ്ടായ പുതിയ സംഭവം പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Most Popular