സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മലയാളിയെ കുത്തിക്കൊന്നു

saudi malayali killed

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ (52) ആണ് കൊല്ലപ്പെട്ടത് നിലയില്‍ കണ്ടെത്തിയത്. ജീസാന് സമീപം അബൂ അരീഷിലാണ് സംഭവം. ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ ദാരുണ സംഭവം.

മോഷ്ടാക്കള്‍ ആക്രമിച്ചതാണെന്ന് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവം നടക്കുമ്പോള്‍ കടയില്‍ മുഹമ്മദ് ഒറ്റക്കായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. പോലീസ് പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിക്കുന്നുണ്ട്.